മനമുലയും നിനവുകൾ തൻ
നിശ്വാസ ക്കാറ്റലയിൽ
കണ്ണീരിൻ നനവ് പകർന്നത്
പെൺ മിഴിയല്ലേ
നിശമറയുടെ കുടിലുകളിൽ
ഭീഷണി ഫണമാട്ടുമ്പോൾ
തേങ്ങലുകൾ വിങ്ങിയുതിർത്തത്
പെൺ ഗളമല്ലേ
ഇടറും പൊയ്ക്കാലുകളിൽ
ഹൃദയം പതറുന്നേരം
മരണത്തെ സ്നേഹിച്ചെന്നത്
പെൺ പിഴവാമോ
ജീവന്റെ തുലാസുകളിൽ
സ്നേഹത്തിനുതൂക്കമൊരുക്കാൻ
പണമുണ്ടോ പദവിയുണ്ടോ
പാദസേവയ്ക്കാളുണ്ടോ
ഉടയോർ തൻ അറകളിലും
ഉറ്റവർ തൻ മിഴികളിലും
കനിവിൻ തിരിവെട്ടം തേടും
പെണ്ണഴൽ അറിയുവതാരോ?
No comments:
Post a Comment