Tuesday, 1 November 2022

സ്കൂൾ പ്രാർത്ഥന

അറിവിൻ പ്രകാശമാം ദൈവമേ ഞങ്ങളിൽ 
നിത്യ പ്രകാശമായ് വിളങ്ങണേ
ലോകം സമസ്‌തം സുഖമായിരിക്കുവാൻ
കരുണയും സ്നേഹവും ചൊരിയണേ
ഞങ്ങളിൽ
കരുണയും സ്നേഹവും ചൊരിയണേ

മാതാപിതാക്കളെ ഗുരുക്കളെ നിത്യവും
സ്നേഹാദരങ്ങളോടെ ഓർക്കുവാൻ
ധർമ്മവും നീതിയും നല്ലമൂല്യങ്ങളും
ഉണ്മയും വിവേകവും പകരണേ
ഞങ്ങളിൽ
ഉണ്മയും വിവേകവും പകരണേ

വിശ്വയ്ക താരകങ്ങളായി വിളങ്ങുവാൻ
പരിശ്രമം ചെയ്യാൻ തുണയ്ക്കണേ
ഉന്നത ചിന്തകൾ ഉള്ളിൽ നിറയ്ക്കണേ
സംസ്‌കൃത ചിത്തരായ് നയിക്കണേ
ഞങ്ങളെ
നന്മമരങ്ങളായ്  വളർത്തണേ
ഞങ്ങളെ നന്മ മരങ്ങളായ് വളർത്തണേ